ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 148 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ തികച്ചത്. 5 വിക്കറ്റും ടീമിന് നഷ്ടമായി. വാലറ്റത്തിറങ്ങിയ പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോറര്‍. കമ്മിന്‍സ് 36 പന്തില്‍ 53 റണ്‍സെടുത്തു.